Breaking News

അഞ്ചുതെങ്ങിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചു

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡൻറ് ജൂഡ് ജോർജ് അധ്യക്ഷത വഹിച്ച യോഗം ഡിസിസി അംഗം നെൽസൺ ഐസക് ഉദ്ഘാടനം ചെയ്തു.

അഞ്ചുതെങ്ങ് പഞ്ചായത്ത് ഭരണസമിതിയുടെ പദ്ധതി വിഹിതം വിനിയോഗിക്കുന്നതിലെ കെടുകാര്യസ്ഥത ആരോപിച്ചും, 117 ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ചു എന്നുള്ള പ്രചരണം തെറ്റാണെന്നും 2022-23 സാമ്പത്തികവർഷത്തെ ബഡ്ജറ്റിലെ പൊരുത്തക്കേടുകൾ, പഞ്ചായത്തിലെ ഭൂരിഭാഗം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് അർഹമായ വിഹിതം ലഭ്യമാക്കിയിട്ടില്ല എന്നീ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചത്. പഞ്ചായത്ത് മെമ്പർമാരായ യേശുദാസൻ സ്റ്റീഫൻ, ദിവ്യ ഗണേശ്, ഷെറിൻ ജോൺ, അജയകുമാർ, ഷാജി, ചന്ദ്രൻ, ഔസേപ്പ് ആൻ്റണി എന്നിവർ സംസാരിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *