
ഇടവ: ആരോഗ്യകരമായ വാർദ്ധക്യത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഇടവയിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. ബാബു അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു ജി., വെൺകുളം പരമേശ്വരൻ സ്മാരക ചേതന യോഗ ക്ലബ് പ്രസിഡന്റ് ബി. രത്നാകരൻ, സെക്രട്ടറി ജെ. ശശാങ്കൻ, ഇടവ ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ഷീജ രാജൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ഡോ. പി. ശബരി, സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ അംഗം എം. സുരേഷ് കുമാർ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. സരസാംഗൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ട്രെയിനർ ആർ. സുജിതയുടെയും ആയുർവേദ ഡിസ്പെൻസറിയിലെ യോഗ ട്രെയിനർ പി. വിനീതയുടെയും നേതൃത്വത്തിൽ യോഗ പ്രദർശനവും പരിശീലനവും നടന്നു.
ഇടവ ഗ്രാമപഞ്ചായത്ത്, ഇടവ ഹോമിയോ ഡിസ്പെൻസറി, ആയുർവേദ ഡിസ്പെൻസറി, വെൺകുളം പരമേശ്വരൻ സ്മാരക ചേതന യോഗ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചേതന യോഗ ക്ലബ് അംഗങ്ങൾക്കും ഹോമിയോ-ആയുർവേദ ഡിസ്പെൻസറികളിലെ യോഗ പരിശീലനാർഥികൾക്കും പരിപാടിയിൽ പങ്കാളികളാകാൻ അവസരമൊരുക്കി.ആരോഗ്യകരമായ ജീവിതശൈലിയും വാർദ്ധക്യവും പ്രോത്സാഹിപ്പിക്കുന്നതിൽ യോഗയുടെ പ്രാധാന്യം പരിപാടിയിൽ ചൂണ്ടിക്കാട്ടി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

