Breaking News

പ്രശസ്ത നാദസ്വര കലാകാരൻ പി. ഗോപിനാഥപ്പണിക്കരുടെ സഹധർമിണി പ്രമീള അമ്മ വിടവാങ്ങി

കല്ലമ്പലം: ആദ്യകാല ആർ.എസ്.പി നേതാവും ദേവസ്വം എംപ്ലോയീസ് യൂണിയൻ സ്ഥാപകനും പ്രശസ്ത നാദസ്വര കലാകാരനുമായിരുന്ന നാവായിക്കുളം കൊട്ടാരത്തിൽ മഠത്തിൽ പരേതനായ പി. ഗോപിനാഥപ്പണിക്കരുടെ ഭാര്യ പ്രമീള അമ്മ (89) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി 9.30ന് നിര്യാതയായി.

മക്കൾ: ജി. ജയചന്ദ്രൻ (റിട്ട. ഡെപ്യൂട്ടി കളക്ടർ), പി. ജലജ (മുൻ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം), ജി. ജയദേവൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ജി. ജയരാജു (റിട്ട. റവന്യൂ സ്റ്റാഫ്), ജി. ജയബാബു (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ).
മരുമക്കൾ: എസ്. സജു തങ്കച്ചി (റിട്ട. അധ്യാപിക, കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്കൂൾ), കെ. ഗോപാലകൃഷ്ണൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി., സി.പി.ഐ. നേമം മണ്ഡലം കമ്മിറ്റി അംഗം), ഡോ. ദീപ ചന്ദ്ര (മെഡിക്കൽ ഓഫീസർ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത്), കെ. സിനു (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാപ്പിൽ), വി. ശ്രീലേഖ (പ്രിൻസിപ്പൽ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മണത്തല, ചാവക്കാട്). സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *