Breaking News

മെഡലുകള്‍ ഗംഗയിലെറിയും; കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കാന്‍ ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കാന്‍ ഗുസ്തി താരങ്ങള്‍. പൊരുതി നേടിയ മെഡലുകള്‍ ഗംഗയിലെറിഞ്ഞ് പ്രതിഷേധിക്കുമെന്നാണ് സമരമുഖത്തുള്ള ഗുസ്തി താരങ്ങള്‍ പറയുന്നത്. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ സമരം ചെയ്തുവരികയാണ്. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാത്തതാണ് ഗുസ്തി താരങ്ങളെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്ക് വിലയില്ലാതായെന്നും ഹരിദ്വാറില്‍ വച്ച് മെഡലുകള്‍ എറിയുമെന്നും ബജരംഗ് പുനിയ പറഞ്ഞു. ആത്മാഭിമാനം പണയംവച്ച് ജീവിക്കാന്‍ തയാറല്ലെന്നും സമാധാനപരമായി സമരം ചെയ്തിട്ടും പോലീസ് തങ്ങളോട് കുറ്റവാളികള്‍ എന്നപോലെയാണ് പെരുമാറിയതെന്നും അവര്‍ ആരോപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *