Breaking News

സര്‍ചാര്‍ജ്ജ് പ്രതിമാസം ഈടാക്കും; ഇനി ശരിക്കും ഷോക്കടിക്കും

തിരുവനന്തപുരം: ഇനി വൈദ്യുതി ബില്ല് കാണുമ്പോള്‍തന്നെ ഷോക്കടിക്കും. വൈദുതി സര്‍ചാര്‍ജ്ജ് മാസം തോറും പിരിക്കാന്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ഇതുവരെ റഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങി ഈടാക്കിയിരുന്ന സര്‍ചാര്‍ജ്ജ് ഇനിമുതല്‍ നേരിട്ട് കെ.എസ്.ഇ.ബിക്ക് ഉപഭോക്താക്കളില്‍നിന്ന് നേരിട്ട് ഈടാക്കാം. വൈദ്യുതി വാങ്ങുന്നതില്‍ വന്ന അധിക ബാധ്യത നികത്താനാണ് പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുന്നത്.

കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലില്‍ ഓരോ മാസത്തെയും സര്‍ചാര്‍ജും ഇനി മുതല്‍ ഉപഭോക്താവ് നല്‍കേണ്ടി വരും. യൂണിറ്റിന് 10 പൈസ വരെയാണ് സര്‍ചാര്‍ജ് പിടിക്കുകയെന്നാണ് ലഭിക്കുന്ന വിവരം. നാല് മാസം കൂടുമ്പോള്‍ കമ്മീഷന്റെ അനുമതിയോടെ ഈടാക്കിയ സര്‍ചാര്‍ജാണ് ഇനി പ്രതിമാസം ഈടാക്കാന്‍ വഴിയൊരുങ്ങുന്നത്. ഇതോടെ കെഎസ്ഇബിയുടെ വരുമാനം വര്‍ധിക്കുകയും നഷ്ടം കുറയുകയും ചെയ്യുമെങ്കിലും ഉപഭോക്താവിനെ സംബന്ധിച്ച് അധികബാധ്യതയാകുമെന്ന് ഉറപ്പാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *