Breaking News

ലോക ഹൃദയ ദിനം ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ലയണ്‍സ് ക്ലബ്ബും സംയുക്തമായി ആചരിച്ചു

വര്‍ക്കല: ലോക ഹൃദയ ദിനം ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ലയണ്‍സ് ക്ലബ്ബും സംയുക്തമായി ആചരിച്ചു. ഹൃദയം ഉപയോഗിക്കുക, ഹൃദയത്തെ അറിയുക എന്ന സന്ദേശം ഉയര്‍ത്തിയാണ് ലോകഹൃദയ ദിനാചരണം സംഘടിപ്പിച്ചത്. വര്‍ക്കല ലയണ്‍സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം അംഗം സ്വാമി ദേശീഗാനന്ദയതി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വര്‍ക്കല ലയണ്‍സ് ക്ലബ് പ്രസിഡന്റ് വര്‍ക്കല സുധീഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രശസ്ത ഹൃദയ വിദഗ്ധന്‍ ഡോക്ടര്‍ ആര്‍.അജയകുമാര്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ പി. ചന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും ജീവിതശൈലിയിലെ ദു:സ്വഭാവങ്ങള്‍ മാറ്റണമെന്നും ചടങ്ങില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍, ആരോഗ്യ മേഖല ജീവനക്കാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ലൈന്‍സ് ക്ലബ് സെക്രട്ടറി ജോഷി ബാസു സ്വാഗതം പറഞ്ഞു. എസ്.എസ്.എന്‍ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.ഷാജി നന്ദി രേഖപ്പെടുത്തി. യോഗത്തില്‍ ഹൃദയരോഗ വിദഗ്ധരെ പൊന്നാട അണിയിച്ച് ആദരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *