
വർക്കല: ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. “മാനവികതയ്ക്ക് വേണ്ടി ഒരു തുള്ളി രക്തം; ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ” എന്ന സന്ദേശമുയർത്തിയാണ് രക്തദാന ക്യാമ്പ്, ബോധവൽക്കരണ പരിപാടി, രക്തദാതാക്കളെ ആദരിക്കൽ എന്നിവ സംഘടിപ്പിക്കുന്നത്.
രാവിലെ 9.30ന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങ് ആശുപത്രി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും. വർക്കല മുനിസിപ്പൽ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ അധ്യക്ഷത വഹിക്കും. ആശുപത്രി ഡയറക്ടർ ഡോ. എസ്.കെ. നിഷാദ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ടി.ടി. പ്രഭാകരൻ, ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. കെ. ജോഷി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
വിവിധ ചികിത്സകൾക്ക് ആവശ്യമായ ഹോൾ ബ്ലഡ്, പ്ലേറ്റ്ലെറ്റ്, ഫ്രഷ് ഫ്രോസൺ പ്ലാസ്മ, ക്രയോ പൂർ പ്ലാസ്മ, പി.ആർ.ബി.സി, ക്രയോ പ്രസിപിറ്റേറ്റ് തുടങ്ങിയ രക്തഘടകങ്ങൾ ആശുപത്രിയിൽ നിന്ന് 24 മണിക്കൂറും ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9400050200, 8921091859.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

