Breaking News

വർക്കലയിൽ ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

വർക്കല: ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. ചെമ്മരുതി വേലാംകോണം സുധാമന്ദിരത്തിൽ മണിലാൽ (55) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കോവൂർ സ്വദേശിയുടെ വീട്ടിൽ ടൈൽസ് ഇറക്കുന്നതിനിടെയാണ് മണിലാൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ സഹപ്രവർത്തകർ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷീബ, മക്കൾ: ഷീനലാൽ എം.എസ്, ഷീജലാൽ എം.എസ്, സിനിലാൽ എം.എസ്

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ അയിരുർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *