Breaking News

ഓപ്പറേഷൻ തൂഫാൻ: വർക്കലയിൽ യുവതിയുൾപ്പെടെ നാലുപേർ പിടിയിൽ

വർക്കല: സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ തൂഫാൻ നടപടിയുടെ ഭാഗമായി വർക്കലയിൽ നടത്തിയ പരിശോധനയിൽ യുവതിയുൾപ്പെടെ നാലുപേരെ ചെറിയ അളവിലുള്ള ലഹരി വസ്തുക്കളുമായി വർക്കല പോലീസ് അറസ്റ്റ് ചെയ്തു.
ടൂറിസം കേന്ദ്രമായ വർക്കലയിലെ ക്ലിഫ് പ്രദേശത്തിന് സമീപമുള്ള ഹോംസ്റ്റേകളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

വിശാഖപട്ടണം സ്വദേശിനി സംഗീത (24), യു.പി. സ്വദേശിയായ സദ്ദാം ഹുസൈൻ (35), ആന്ധ്രാപ്രദേശ് സ്വദേശിയായ കൊടിറെഡ്ഡി (28), നെടുമങ്ങാട് സ്വദേശിയായ അഖിൽ (24) എന്നിവരെയാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരിൽ നിന്ന് ചെറിയ അളവിലുള്ള കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാലുപേരെയും വിവിധയിടങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വർക്കല പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *