

വര്‍ക്കല: വര്‍ക്കല കാപ്പില്‍ കായലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടി മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇടവ കാട്ടുവിള രമ്യ നിവാസില്‍ ലാലി(46)യാണ് മരണപ്പെട്ടത്. അയിരൂര്‍ പോലീസും വര്‍ക്കല ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. ബോഡിക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. യുവതിയുടെ വീടിന് സമീപത്തുള്ള കായലില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നുതന്നെ നടക്കുമെന്ന് അയിരൂര്‍ പോലീസ് അറിയിച്ചു.


രണ്ടുദിവസം മുമ്പ് യുവതിയെ വീട്ടില്‍ നിന്നും കാണാതായതിനെ തുടര്‍ന്ന് മകന് അയിരൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ദുരൂഹ സാഹചര്യത്തിലാണ് യുവതിയെ മരിച്ച നിലയില്‍ കായലില്‍ കണ്ടെത്തിയെങ്കിലും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ലാലിയുടെ ഭര്‍ത്താവ് മരിച്ചു. മക്കള്‍: രമ്യ, രേഷ്മ, രഞ്ജിത്.
