Breaking News

യുവതിയെ പച്ചക്കറി കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആറ്റിങ്ങലിൽ കണ്ടെത്തി.

ആറ്റിങ്ങൽ: യുവതിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം കാശിഭവനിൽ ശ്രീനാഥിന്റെ ഭാര്യ വീണ (36) യാണ് ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന പച്ചക്കറി കടയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശ്രീനാഥാണ് കടയ്ക്കുള്ളിലെ ബാത്റൂമിൽ വീണ തൂങ്ങി നിൽക്കുന്നത് ആദ്യം കണ്ടത്. ഇന്ന് ഉച്ചക്ക് പണി കഴിഞ്ഞ് വീട്ടിലെത്തിയ ശ്രീനാഥിനെ വീണ ഫോൺ വിളിച്ച് ഒന്നര വയസുള്ള ഇളയ കുഞ്ഞിന്റെ കാര്യം തിരക്കിയെന്നും വീണയും വീണയുടെ അമ്മയും തമ്മിൽ ഫോണിലൂടെ വഴക്കുണ്ടായെന്നും പറഞ്ഞിരുന്നതായി ഭർത്താവ് ശ്രീനാഥ് പറഞ്ഞു. എന്നാൽ അല്പം കഴിഞ്ഞ് പച്ചക്കറി കടയുടെ ഉടമ ശ്രീനാഥിനെ ഫോണിൽ വിളിച്ച് വീണയും അമ്മയും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് വീണ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതായും താൻ വീട്ടിൽ ആഹാരം കഴിക്കാൻ പോവുകയാണെന്നും ആ സമയം ശ്രീനാഥിനോട് കടയിൽ വരാൻ കടയുടമ പറഞ്ഞതായും ശ്രീനാഥ് പറയുന്നു. സംഭവത്തെ തുടർന്ന് ഭർത്താവായ ശ്രീനാഥ് 2.30ന് ശേഷം കടയിൽ എത്തുമ്പോൾ കടയിൽ ആരെയും കാണാത്തതിനെ തുടർന്ന് കടയുടെ അകത്തുകയറി നോക്കുമ്പോഴാണ് ബാത്റൂമിൽ വീണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് ആറ്റിങ്ങൽ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തി നിയമനടപടികൾ സ്വീകരിച്ച ശേഷം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരത്ത് കോളേജിലേക്കും മാറ്റി.
പത്താം ക്ലാസ് വിദ്യാർത്ഥി കാശിനാഥ്, ഒന്നരവയസുകാരി വൈഷ്ണവ് എന്നിവർ മക്കളാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *