Breaking News

ആറ്റിങ്ങൽ നഗരസഭയിൽ ‘ബിൻ വിൻ ഗോൾ ചാലഞ്ച്’ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: പുതിയ ഖരമാലിന്യ പരിപാലന ചട്ടം–2026ന്റെ ഭാഗമായി ശുചിത്വ മിഷൻ നടപ്പാക്കുന്ന “നല്ല നാല് വർത്തമാനം” ക്യാമ്പയിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിൽ ‘ബിൻ വിൻ ഗോൾ ചാലഞ്ച്’ സംഘടിപ്പിച്ചു.

ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ നഗരസഭാ അങ്കണത്തിൽ ഒരുക്കിയ പരിപാടി നഗരസഭ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ജൈവം, അജൈവം, സാനിറ്ററി, സ്പെഷ്യൽ കെയർ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിക്കേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചലഞ്ച് സംഘടിപ്പിച്ചത്.

നാല് വിഭാഗങ്ങളെ സൂചിപ്പിക്കുന്ന വ്യത്യസ്ത നിറങ്ങളിലുള്ള പോസ്റ്റുകളിലേക്ക് മാലിന്യം കൃത്യമായി തിരിച്ചറിഞ്ഞ് ഗോളടിക്കുന്ന രീതിയിലായിരുന്നു മത്സരം.
നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ അരുൺ രാജ്, ശുചിത്വ മിഷൻ ആർ.പി., വൈ.പി. പ്രതിനിധികൾ, അവനവഞ്ചേരി സ്കൂൾ അധ്യാപകൻ സാബു, എസ്.പി.സി. വിദ്യാർഥികൾ, ഹരിതകർമസേന അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

പരിസ്ഥിതി സംരക്ഷണത്തിനും ശാസ്ത്രീയ മാലിന്യ സംസ്കരണത്തിനും ജനപങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *