
തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ സീവറേജ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ ലോ കോളേജ്–പൊട്ടക്കുഴി റോഡിൽ തിങ്കളാഴ്ച (ജൂലൈ 20) രാവിലെ 8 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
സീവറേജ് നിർമ്മാണം പൂർത്തിയാകുന്നതുവരെ നിയന്ത്രണം തുടരുമെന്ന് ട്രാഫിക് നോർത്ത് സബ് ഡിവിഷൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അറിയിച്ചു.
നിർമാണ പ്രവർത്തനങ്ങളെത്തുടർന്ന് ലോ കോളേജ് ജംഗ്ഷൻ–കേക്കുമൂട്–പൊട്ടക്കുഴി റോഡിലൂടെയുള്ള എല്ലാ വാഹനങ്ങളുടെയും ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.
പി.എം.ജി ഭാഗത്തുനിന്ന് പൊട്ടക്കുഴിയിലേക്ക് പോകുന്ന വാഹനങ്ങൾ പി.എം.ജി–ആനയടി ഹോസ്പിറ്റൽ ജംഗ്ഷൻ–മുളവന–പൊട്ടക്കുഴി റോഡ് വഴി തിരിച്ചുവിടും. അതേസമയം, പൊട്ടക്കുഴി ഭാഗത്തുനിന്ന് പി.എം.ജിയിലേക്ക് പോകുന്ന വാഹനങ്ങൾ പൊട്ടക്കുഴി–പട്ടം–പി.എം.ജി വഴിയാണ് സഞ്ചരിക്കേണ്ടത്.
ഗതാഗത നിയന്ത്രണവുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 94979 30055, 0471 2558731 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

