Breaking News

എം.കെ.യുസഫ് ആരാണ് ?

സി.പി.എം വർക്കല ഏരിയാ സെക്രട്ടറിയായി എം.കെ. യൂസഫിനെ തിരഞ്ഞെടുത്തു.

ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുമ്പോൾ അതിനു എതിരെ ശക്തമായ നിലപാട് സ്വീകരിച്ച മനുഷ്യ സ്‌നേഹി. വേദനിക്കുന്നവർക്കും കഷ്ടപെടുന്നവർക്കും വേണ്ടി പോരാടി മരിച്ച രക്തസാക്ഷികളുടെ ചോര കൊണ്ട് ചുവന്ന ചെങ്കൊടി ബാല്യത്തിലേ കൈയ്യിലേന്തിയ സഖാവ്..!
ഈ ഭൂമിയിൽ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടന്നും, മാനവികത യാണ് മതമെന്ന് വെട്ടൂരിനെ പഠിപ്പിച്ച ടി.എ സമദിന്റെ പിന്തുടർച്ചക്കാരനായി സമര പോരാളിയായി, സുഹൃത്തായി, നേതാവായി, നമുക്കിടയിലെ പ്രിയപെട്ടവൻ..

വെട്ടൂർ എച്‌.എസ് ലെ എസ്.എഫ് .ഐ യുടെ സംഘടനാ സെക്രട്ടറിയായി രാഷ്‌ടീയ പ്രവർത്തനം തുടങ്ങി സിപിഎം വെട്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം ,വിവിധ വർഗ്ഗ ബഹുജന സങ്കടനകളുടെ അമരക്കാരൻ എന്നീ നിലകളിലെ പതിറ്റാണ്ടുകളുടെ സംഘടന പ്രവർത്തനം , പാർലമെന്ററി രംഗത് നിരവധി അവസരങ്ങൾ ഉണ്ടായിരിന്നിട്ടും ,അതല്ലാം തന്റെ സഹപ്രവർത്തകർക്കായി ഒഴിഞ്ഞ് മാറിയ പാർലമെന്ററി മോഹം തീരെയില്ലാത്ത സഖാവ്. അവസാനം പാർട്ടി നിർദ്ദേശപ്രകാരം കന്നി മത്സരം ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ചു വന്ന സഖാവിനെ പഞ്ചായത്തിന്റെ അമരക്കാരനായി നിയോഗിക്കുന്നതിൽ പാർട്ടിക്ക് മറിച്ചു ഒന്ന് ചിന്തിക്കേണ്ടി വന്നിട്ടുണ്ടാവില്ല ,തന്റെ കർത്തവ്യം പൂർത്തീകരിച്ചു പടി ഇറങ്ങുമ്പോൾ ഈ മേഖലയിൽ തീർച്ചയായും തന്റേതായ കൈയൊപ്പ്‌ പതിപ്പിച്ചിട്ടുണ്ടാകും .
ഒരു ഭരണാധികാരി എന്നതിലപ്പുറം ഒരു സംഘാടകനെയാണ് യുസഫിലൂടെ നമുക്കനുഭവപ്പെടുന്നത്, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ തീരദേശ മേഘലയിൽ വർഗ്ഗീയ ശക്തികളെ പ്രതിരോധിക്കുന്നതിലും, ഈ വിഭാഗം ജനങ്ങളിൽ രാഷ്ട്രീയ ബോധം നിലനിർത്തുന്നതിലും നിർണ്ണായകമായ നേതൃത്വമാണ് എം.കെ യുസഫിന്റേത്..
മതത്തിൽ പൊതിഞ്ഞ് രാഷ്ട്രീയം കടത്തുന്നവരെ തുറന്ന് കാട്ടുന്നതിലും, മതവർഗ്ഗീയതയിലേക്ക് വഴിതെറ്റിയേക്കാവുന്ന പുതു തലമുറയെ മാനവീകതയുടെ പാതയിലേക്ക് നയിക്കുന്നതിന് ധീരമായ നേത്യത്വമാണ് സഖാവിന്റേത്.
പാർലമെന്ററി രംഗത്ത് തുടരുന്നില്ല എന്ന് തീരുമാനിച്ച് പ്രസ്ഥാനത്തിന് വേണ്ടി സംഘടനാ രംഗത്ത് ഉറച്ച നേത്യത്യമായ സഖാവിന് വർക്കലയിൽ പാർട്ടിയെ ഉയരങ്ങളിലെത്തിക്കാൻ കഴlയുമെന്ന് പ്രത്യാശിക്കാം.

Related posts

Leave a Reply

Your email address will not be published. Required fields are marked *