Breaking News

ശാശ്വതീകാനന്ദ സ്വാമിയുടെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം:സഹോദര ധർമ്മവേദി

വർക്കല :ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠത്തിന്റെ മുൻ പ്രസിഡന്റ് ആയിരുന്ന ബ്രഹ്മശ്രീ. ശാശ്വതീകാനന്ദ സ്വാമിയുടെ ദുരൂഹ മരണം സംബന്ധിച്ച് ശ്രീനാരായണിയരുടെ ഇടയിൽ ഇന്നും നിരവധിയായ സംശയങ്ങൾ നിലനിൽക്കുകയാണെന്ന് ശ്രീ നാരായണ സഹോദര ധർമ്മവേദി യുടെ ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ് പറഞ്ഞു. ഗുരുഭക്തരുടെ ആശങ്കകൾ ദൂരീകരിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. ആയതിനാൽ
സ്വാമിജിയുടെ മരണം സംബന്ധിച്ച് പുനരന്വേഷണം അനിവാര്യമാണ്. കേന്ദ്ര ഏജൻസിയെ അന്വേഷണത്തിന്റെ ചുമതല ഏല്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും വിനോദ് പറഞ്ഞു .ശാശ്വതീകാനന്ദ സ്വാമിയുടെ സമാധി ദിനമായ ജൂലൈ ഒന്നിന് രാവിലെ സമാധിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിനോദിന്റെ വാക്കുകളിൽ നിന്ന്, ” 2002 ജൂലൈ 1-ന് തിരുവനന്തപുരത്ത് നിന്ന് ആലുവ അദ്വൈതാശ്രമത്തിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോയ ശാശ്വതീകാനന്ദ സ്വാമി പെരിയാറിൽ കുളിക്കാൻ ഇറങ്ങിയെന്നാണ് പറയപ്പെടുന്നത്. നിജസ്ഥിതി എന്താണന്ന് ഗുരുഭക്തർക്ക് അറിയില്ല. പെരിയാറിന് കുറുകെ സ്ഥിരമായി നീന്താറുള്ള സ്വാമിജി മുങ്ങി മരിക്കാൻ സാധ്യതയില്ലെന്നിരിക്കെ ജലസമാധിയ്ക്ക് ഒരു സാധ്യതയും ഇല്ല .പോസ്റ്റ്മോർട്ടം നടത്തിയതിലും ഗുരുതര വീഴ്ചകൾ
നടന്നിട്ടുണ്ടെന്ന് അന്നേ ആരോപണം ഉയർന്നിരുന്നതാണ്. ഇത്തരത്തിൽ പലവിധ സംശയങ്ങളാണ് സാമിയുടെ ദുരൂഹ മരണത്തിൽ നിലനിൽക്കുന്നതെന്നും” അദ്ദേഹം കൂട്ടിചേർത്തു. എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറെടുക്കുകയാണ് വിനോദ്. പരിപാടിയിൽ സഹോദര ധർമ്മവേദി വൈസ് ചെയർമാൻ കണ്ടല്ലൂർ സുധീർ, സംസ്ഥാന സെകട്ടറിമാരായ എലമ്പടത്ത് രാധാകൃഷ്ണൻ ,ബിജു പുതുവൽ ,സജീവ് സൗപർണ്ണിക അനീഷ് കുളമട തുടങ്ങിയവരും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *