Breaking News

പാചക തൊഴിലാളികൾക്ക് ഭഷ്യകിറ്റ് വിതരണം

വർക്കല : പാചക തൊഴിലാളികൾക്കായി ഇന്ത്യ ഗേറ്റ് വസുമതി റൈസ് ചാരിറ്റബിൾ ട്രസ്റ്റും കൊല്ലം സ്റ്റോറും സംയുക്തമായി സംഘടിപ്പിച്ച ഭക്ഷ്യ കിറ്റ് വിതരണം വർക്കല പഴയചന്ത കിംസ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ഭക്ഷ്യകിറ്റ് വിതരണോത്ഘാടനം എം .എൽ .എ അഡ്വ: വി ജോയി നിർവ്വഹിച്ചു. പാചക തൊഴിലാളികൾക്ക് 2000 രൂപയുടെ അരിയും പലവ്യഞ്ജനസാധനങ്ങളുമാണ് ചടങ്ങിൽ വിതരണം ചെയ്തത്. നൂറോളം പാചക തൊഴിലാളികൾക്കാണ് കിറ്റ് വിതരണം ചെയ്തത്.

പാചക തൊഴിലാളികൾ കോവിഡ് കാലത്ത് നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആശ്വാസകരമാണെന്നും എം.എൽ.എ പറഞ്ഞു. മറ്റ് ഭക്ഷ്യകിറ്റ് വിതരണങ്ങളിൽ നിന്നും വ്യത്യസ്തമായി ബിസ്കറ്റും ജ്യൂസും ഉൾപെടുത്തിയത്തിലൂടെ വീടുകളിലെ കുട്ടികളെ കൂടി മുന്നിൽ കണ്ടത് നല്ലൊരു കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർധനരായ വിദ്യാർഥികൾക്കുള്ള മൊബൈൽ ഫോണുകളും ചടങ്ങിൽ വച്ചു എം.എൽ.എ കൈമാറി. കൂടാതെ കോവിഡ് 19 മുന്നണി പോരാളികൾ ആയ ആശ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. കൊല്ലം സ്റ്റോർ മാനേജിംഗ് ഡയറക്ടർ കമറുദീൻ, സജീവ് കുമാർ, മുൻ കൗണ്സിലർ ബാബു, മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൻ കുമാരി സുദർശിനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *