Breaking News

വയനാട് ദുരന്തം; കൂടുതല്‍ സേനാ വിഭാഗങ്ങള്‍ വയനാട്ടിലേക്ക് തിരിക്കുമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സൈന്യമെത്തുമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. വയനാടിന് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം നല്‍കിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. ടെറിട്ടോറിയല്‍ ആര്‍മി കോഴിക്കോട് 122 ബെറ്റാലിയനില്‍ നിന്നും ഒരു കമ്പനിയും ഉടന്‍ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50 പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. എന്‍.ഡി.ആര്‍.എഫിന്റെ ഒരു സംഘം ദുരന്ത ഭൂമിയിലുണ്ട്. രണ്ട് സംഘം കൂടി തിരിച്ചിട്ടുണ്ട്. ഡിഫന്‍സ് സെക്യൂരിറ്റി ടീമിന്റെ രണ്ട് സംഘവും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.

എയര്‍ഫോഴ്‌സിന്റെ എ.എല്‍.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകള്‍ പുറപ്പെട്ടിട്ടിട്ടുണ്ട്. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുക. അധികം വൈകാതെ സംഘം കല്‍പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ ഗ്രൗണ്ടിലെത്തും. പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ഉള്‍പ്പെടെ സംഘത്തിലുണ്ട്. വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയ മേഖലകളില്‍ എയര്‍ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലേക്കാണ് സൈന്യം ആദ്യം നീങ്ങുക. ഗുരുതരമായ സ്ഥിതി കണക്കിലെടുത്ത് കരസേനയുടെ 190 അംഗ സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. ഇതില്‍ 138 പേര്‍ നേരത്തെ പുറപ്പെട്ടിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *