

അഞ്ചുതെങ്ങ്: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചുതെങ്ങ് ജലോത്സവം ഒഴിവാക്കി. അഞ്ചുതെങ്ങ് ജലോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മീരാന്‍ കടവില്‍ നടത്തുന്ന ടൂറിസം വാരാഘോഷവും ജലോത്സവവും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഒഴിവാക്കിയതിനാല്‍ അഞ്ചുതെങ്ങ് ജലോത്സവവും ഒഴിവാക്കിയതായി ട്രസ്റ്റ് ചെയര്മാന് ബി.എന്‍.സൈജുരാജ്, ട്രസ്റ്റ് കണ്‍വീനര്‍ ഡോ.ജി.മനോജ്കുമാര്‍ എന്നിവര്‍ അറിയിച്ചു.






