
വര്‍ക്കല: മാലിന്യക്കൂമ്പാരമെന്ന പരാതിയില്‍ വര്‍ക്കല ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപമുള്ള അറേബ്യന്‍ ചൂള എന്ന ഹോട്ടലിന് നഗരസഭ ഹെല്‍ത്ത് വിഭാഗം പിഴ ഈടാക്കി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ അനുവിന്റെ ഇടപെടല്‍ ഉണ്ടായതോടെയാണ് നഗരസഭ ഉദ്യോഗസ്ഥര്‍ ഇവിടെ അന്വേഷണത്തിന് എത്തിയത്.

അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥര്‍ നിരോധിത പ്ലാസ്റ്റിക്കും ഇവിടെനിന്നും പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക് സൂക്ഷിച്ചതിന് 10000രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ഹോട്ടലിലെ വൃത്തിഹീനമായ ചുറ്റുപാടിനും മീന്‍-ഇറച്ചി വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടതിനും പിഴ ഈടാക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും നഗരസഭ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
