Breaking News

വാഹന പരിശോധനയ്ക്കിടെ ആക്രമണം: പോലീസുകാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരിക്ക്. സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ്.ഐമാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ വനിതാ പൊലീസുദ്യോഗസ്ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികന്‍ പൊലീസിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസവും തലസ്ഥാനത്ത് പൊലീസിന് നേരെ ഗുണ്ടാസംഘങ്ങളുടെ ആക്രമണം നടന്നിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *