Breaking News

വർക്കലയിൽ വൻ ജനകീയ പങ്കാളിത്ത ത്തോടെ “വേണം ഒരു കരുതൽ”

വർക്കല: ശിവഗിരി എസ് എൻ മിഷൻ ആശുപത്രിയു ടെയും സാംസ്കാരിക സംഘടനയായ സെൻസ് വർക്കലയുടെയും യുക്താഭിമുഖ്യത്തിൽ വർക്കല ഗവ: മോഡൽ HSS ൽ സംഘടിപ്പിച്ച “വേണം ഒരു കരുതൽ” എന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ വൻ ജനകീയ പങ്കാളിത്തമായിരുന്നു.

ക്യാമ്പ് ധർമ്മസംഘം സെക്രട്ടറി ശുഭാംഗാനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വെച്ച് നഗരസഭാ ചെയർമാൻ കെ.എം. ലാജി ഉദ്ഘാടനം ചെയ്തു. സ്വാമി ഋതംഭരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. സെൻസ് പ്രസിസന്റ് ഡോ: എം.ജയരാജു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിസന്റ് ലെനിൻ രാജ്, സെൻസ് രക്ഷാധികാരി, കെ .കെ .രവീന്ദ്രനാഥ്,മിഷൻ ഹോസ്പിറ്റൽ ഡയറ്കർ ഡോ: നിഷാദ് S K, RMO ഡോ: ജോഷി, ഡോ:ജീഷ, മോഡൽ HSS സെക്രട്ടറി അശോകൻ തുടങ്ങിയവർ സംസാരിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഓഫീസർ എസ്. ഷാജി നന്ദി പ്രകാശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *