Breaking News

വൈറ്റില മേല്‍പ്പാലം: അര്‍ധരാത്രിയില്‍ വീട്ടില്‍ കയറി അറസ്റ്റ്

പ്രതീകാത്മക ചിത്രം

കൊച്ചി: വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിന് മുമ്പ് തുറന്നുനല്‍കിയെന്നാരോപിച്ച് അര്‍ധരാത്രിയില്‍ വീണ്ടും പോലീസ് നടപടി. വി ഫോര്‍ കേരള പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വി ഫോര്‍ കേരള കൊച്ചി സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ഷക്കീര്‍ അലിയെ ഇന്നു പുലര്‍ച്ചെ മൂന്നുമണിക്ക് മട്ടാഞ്ചേരിയിലുള്ള വീട്ടിലെത്തി ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. പ്രവര്‍ത്തകനായ സാജനെ രാത്രി ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രവര്‍ത്തകനായ ആന്റണി ആല്‍വിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 31ന് പാലം തുറന്നു നല്‍കുന്നതിനായി വൈറ്റില പാലത്തിനു സമീപം സംഘടിച്ച നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ നോക്കിയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നതെന്നാണ് വിഫോര്‍ പ്രവര്‍ത്തകരുടെ ആരോപണം. അറസ്റ്റിലായവരെ ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *