Breaking News

വോട്ടര്‍ പട്ടിക ക്രമക്കേട്; പ്രതിപക്ഷ മാര്‍ച്ചില്‍ സംഘര്‍ഷം, അറസ്റ്റ്

ദില്ലി: വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം ഉയര്‍ത്തി പ്രതിപക്ഷ എം.പിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ത്തിലേക്ക് നീണ്ടത്. ബാരിക്കേഡ് ചാടിക്കടക്കാന്‍ എം.പിമാര്‍ ശ്രമിച്ചതിനെ പൊലീസ് തടഞ്ഞതോടെ പോലീസും എം.പിമാരും തമ്മില്‍ ഉന്തുംതള്ളുമായി. തുടര്‍ന്ന് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അതിനിടെ മഹുവ മൊയ്ത്ര എം.പിക്ക് പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. ചികിത്സ നല്‍കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. അതേസമയം. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ പറഞ്ഞു. 30,000 കള്ള മേല്‍വിലാസമെന്ന വാദം തെറ്റിദ്ധാരണാജനകമെന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ നിലപാട്. ശകുന്‍ റാണി എന്ന എഴുപതുകാരി രണ്ട് തവണ വോട്ടു ചെയ്‌തെന്ന ആരോപണത്തില്‍ രേഖ ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കര്‍ണ്ണാടക സി.ഇ.ഒ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *