Breaking News

തൃശൂരില്‍ വ്യാജ വോട്ട് ചേര്‍ത്തു; കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും വെളിപ്പെടുത്തല്‍

തൃശൂര്‍: കഴിഞ്ഞ പാര്‍ലെമന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ വ്യാജ വോട്ട് ചേര്‍ത്തുവെന്ന് ആരോപണം. തൃശൂര്‍ പൂങ്കുന്നം ക്യാപ്പിറ്റല്‍ വില്ലേജില്‍ 4 സിയിലെ സ്ഥിര താമസക്കാരിയായ പ്രസന്ന അശോകാണ് ആരോപണവുമായി രംഗത്തുവന്നത്. ഫ്‌ലാറ്റിന്റെ വിലാസത്തില്‍ വ്യാജ വോട്ടുകള്‍ ചേര്‍ത്തെന്ന വിവരം ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇവര്‍ വ്യക്തമാക്കി. ദേശീയ തലത്തില്‍തന്നെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ഉന്നയിച്ച് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് തൃശൂരിലും വ്യാജ വോട്ടെന്ന ആരോപണം ഉയരുന്നത്.

തന്റെ ഫ്‌ലാറ്റിന്റെ വിലാസത്തില്‍ ചേര്‍ത്ത ഒന്‍പത് വോട്ടുകളും കള്ളവോട്ട് ആണ്. റെന്റ് എഗ്രിമെന്റ് വാങ്ങിക്കൊണ്ടുപ്പോയാണ് വോട്ട് ചേര്‍ത്തത്. എന്നാല്‍ വോട്ടു ചേര്‍ത്ത 9 പേരെയും അറിയില്ലെന്നും വോട്ടെടുപ്പിന് ശേഷം കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പ്രസന്ന അശോക് വിശദീകരിച്ചു. അതേസമയം, പ്രസന്ന അശോകന്റെ ഫ്‌ലാറ്റില്‍ ചേര്‍ക്കപ്പെട്ട ഒന്‍പത് വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് അനില്‍ പ്രതികരിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയാണ് ചെയ്തത്. ക്ലിപ്പ് കൊടുക്കാന്‍ ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ തന്നെ ഇക്കാര്യം മനസ്സിലായി. തുടര്‍ന്ന് ഏപ്രില്‍ 24ന് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ബൂത്തില്‍ മറ്റ് ഫ്‌ലാറ്റുകളിലെ കള്ളവോട്ട് ചോദ്യം ചെയ്യപ്പെട്ടതോടെ പ്രസന്നയുടെ ഫ്‌ലാറ്റില്‍ വോട്ട് ചേര്‍ക്കപ്പെട്ട ആളുകള്‍ ബൂത്തിലേക്ക് വന്നില്ല. 9 പേരുടെ വോട്ട് ചേര്‍ത്തു എന്ന പ്രസന്നയുടെ പരാതിയില്‍ നാളിതുവരെ നടപടി എടുത്തിട്ടില്ലെന്നും അനില്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *