Breaking News

താലൂക്ക് ആശുപത്രി പ്രസവ വാര്‍ഡില്‍ അണലി; ഒരാള്‍ക്ക് കടിയേറ്റു

പ്രതീകാത്മക ചിത്രം, തളിപ്പറമ്പ് താലൂക്ക് ആശുപത്രി

കണ്ണൂര്‍: താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ഒരാള്‍ക്ക് അണലിയുടെ കടിയേറ്റു. ചെമ്പേരി സ്വദേശിയായ ലതയ്ക്കാണ് പാമ്പ് കടിയേറ്റത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. പേ വാര്‍ഡില്‍ നിലത്ത് കിടക്കുമ്പോഴാണ് അണലിയുടെ കടിയേറ്റത്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. കാലിലാണ് കടിയേറ്റിരിക്കുന്നതെന്നാണ് വിവരം. തുടര്‍ന്ന് ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താലൂക്ക് ആശുപത്രിക്ക് സമീപം കാട് മൂടിക്കിടക്കുന്ന പ്രദേശങ്ങളുണ്ട്. ഇവിടെ നിന്നും അണലി കയറിയതാകാം എന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ ഇവരുടെ ആരോഗ്യനിലയില്‍ പുരോഗമനമുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.

Related posts

Leave a Reply

Your email address will not be published. Required fields are marked *