മംഗലപുരം: മംഗലപുരത്തു നടന്ന അക്രമത്തിൽ രണ്ടു പേർക്ക് വെട്ടേറ്റു. നാലു പേരെ മംഗലപുരം പോലീസ് കസ്റ്റഡിയിൽ എടുത്തു. മുണ്ടയ്ക്കൽ പണിക്കൻ വിള സ്വദേശികളായ സുധി (30), കിച്ചു (28) എന്നിവർക്കാണ് വെട്ടേറ്റത്.
വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഫോണും പണവും അപഹരിച്ച കേസിലെ ഒന്നാം പ്രതിയായ ഷെഹിനിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരം ആറു മണിക്ക് മംഗലപുരം മുല്ലശേരിയിലാണ് സംഭവം നടന്നത്. മുൻകേസിൽ ജാമ്യത്തിലിറങ്ങി നിൽക്കവെയാണ് ഷെഹിൻ അക്രമം നടത്തിയത്.

