
പത്ത് വർഷത്തിലേറെ തരിശായിരുന്ന 20 ഏക്കർ പാടത്ത് നൂറുമേനി വിളവെടുപ്പ്
വർക്കല: ഒരു ദശാബ്ദത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ഇടവാക്കുളം ഏലയിൽ വീണ്ടും കൊയ്ത്തുമേളം. പത്ത് വർഷത്തിലേറെയായി തരിശായി കിടന്നിരുന്ന 20 ഏക്കറോളം വരുന്ന ഇടവാക്കുളം പാടശേഖരത്തിൽ നെൽകൃഷി വിജയകരമായി പൂർത്തിയാക്കി നൂറുമേനി വിളവെടുപ്പിനൊരുങ്ങിയതിന്റെ ആഹ്ലാദത്തിലാണ് നാട്.
തരിശുനിലങ്ങൾ തിരിച്ചുപിടിച്ച് കൃഷിയിലേക്ക് കൊണ്ടുവരാനുള്ള ഇടവ ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യത്തിന് പച്ചക്കൊടി കാട്ടുന്നതായി കൊയ്ത്തുത്സവം. ഇടവ ഗ്രാമപഞ്ചായത്തിലെ ഇടവാക്കുളം പാടശേഖരത്തിലെ നെൽകൃഷിയുടെ കൊയ്ത്തുത്സവം വി. ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതുമോഹൻ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് പി.സി. ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷൈലജ എസ്., ബിനു ജി., ഷാബിന ടി., മെമ്പർമാരായ എസ്. മോഹനൻ നായർ, രവീന്ദ്രൻ നായർ, റിസ്വാന അഷ്റഫ്, സൽമാൻ ടി.എ., ഓടയം പാടശേഖരസമിതി സെക്രട്ടറി ശശിധരൻ കെ., കൃഷി ഓഫീസർ അനശ്വര ആർ.എസ്., കൃഷി അസിസ്റ്റന്റുമാരായ അനീഷ് എം., യേശുദാസൻ, നൂർനിസ എന്നിവർ പങ്കെടുത്തു. കാർഷിക വികസന സമിതി അംഗങ്ങൾ, കാർഷിക കർമസേന അംഗങ്ങൾ, പാടശേഖരസമിതി പ്രതിനിധികൾ, വിദ്യാർഥികൾ തുടങ്ങിയവരും കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.

ഇടവ കാർഷിക കർമസേന, ഓടയം പാടശേഖരസമിതി, ഇടവാക്കുളം ഏലയിലെ കർഷകർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് തരിശുനിലത്തെ വീണ്ടും നെൽകൃഷിയിലേക്ക് കൊണ്ടുവന്നത്. പൂർണമായും ജൈവകൃഷി രീതിയിലാണ് കൃഷി നടത്തിയത്. നൂറുമേനി വിളവെടുപ്പിന് പാടശേഖരത്തെ പ്രാപ്തമാക്കിയ കർഷക പ്രതിനിധികളെ ചടങ്ങിൽ എംഎൽഎ ആദരിച്ചു.
നെൽകൃഷിയും കതിർ കൊയ്ത്തും നേരിട്ട് കണ്ടിട്ടില്ലാത്ത വിദ്യാർഥികൾക്കും കൊയ്ത്തുത്സവം നവ്യാനുഭവമായി. ഇടവ എം.ആർ.എം.കെ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് കൊയ്ത്തുത്സവം കാണാനെത്തിയത്.
ഇടവാക്കുളം ഏലയുടെ ഒരു ഭാഗം ഇതിനകം പാർപ്പിട ആവശ്യങ്ങൾക്കായി ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും ശേഷിക്കുന്ന ഭൂരിഭാഗം പ്രദേശവും കൃഷിക്ക് ഉപയുക്ത മാക്കണമെന്ന ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പാണ് ഇത്തവണത്തെ വിളവെടുപ്പ്. ദീർഘകാലം തരിശായി കിടന്ന പാടത്ത് വീണ്ടും കതിർമണികൾ നിറഞ്ഞത് ഏലയുടെ പരിസരവാസികൾക്കും ഹൃദ്യമായ അനുഭവമായി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …