
ഇടുക്കി: കട്ടപ്പന ബെവ്കോ ഔട്ട്ലെറ്റ് ജീവനക്കാരില്‍നിന്ന് വിജിലന്‍സ് സംഘം കൈക്കൂലിപ്പണം പിടികൂടി. അനീഷ് എന്ന ജീവനക്കാരന്റെ വാഹനത്തില്‍ അനധികൃതമായി സൂക്ഷിച്ച 85000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്. മദ്യക്കമ്പനികള്‍ തങ്ങളുടെ ബ്രാന്‍ഡുകളുടെ വില്‍പ്പന കൂട്ടാന്‍ ജീവനക്കാര്‍ക്ക് നല്കിയ കൈക്കൂലിയാണ് ഈ പണമെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ബുധനാഴ്ച രാത്രിയാണ് വിജിലന്‍സ് സംഘം ഇവിടെ പരിശോധന നടത്തിയത്. പലര്‍ക്കും വിതരണം ചെയ്യുന്നതിനായി കെട്ടുകെട്ടുകളായി തരിച്ച നിലയിലായിരുന്നു വാഹനത്തില്‍ പണം സൂക്ഷച്ചിരുന്നത്.
എന്നാല്‍, ജീവനക്കാരില്‍നിന്ന് നേരിട്ട് പണം പിടികൂടാത്തതിനാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കും. കട്ടപ്പന ബിവറേജ് ഔട്ട്ലെറ്റിലെ ഉദ്യോഗസ്ഥന് ഇവിടെ സ്വന്തം നിലയില്‍ ഒരു ജീവനക്കാരനെ അനധികൃതമായി നിയമിച്ചുവെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഔട്ട്ലെറ്റ് ചാര്‍ജ് ഓഫീസര്‍ ജയേഷാണ് ഇത്തരത്തില്‍ അനധികൃത നിയമനം നടത്തിയത്. മദ്യക്കമ്പനികളില്നിന്നും ഫണ്ട് പിരിക്കുന്നതിനും അനധികൃത മദ്യക്കച്ചവടത്തിനുമാണ് ഇയാളെ നിയമിച്ചതെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്.
