Breaking News

വിജിലന്‍സ് മേധാവി ഡോ.ടി.കെ.വിനോദ് കുമാര്‍ നാളെ വിരമിക്കും

തിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ മേധാവി ഡോ.ടി.കെ.വിനോദ് കുമാര്‍ നാളെ സര്‍വ്വീസില്‍നിന്ന് വിരമിക്കും. 1992 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ വിനോദ് കുമാര്‍ ധന്‍ബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയശേഷം ഓ.എന്‍.ജി.സിയില്‍ ജോലി ചെയ്യവേയാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്. കൊല്ലം, കട്ടപ്പന, തിരുവനന്തപുരം കന്റോണ്‍മെന്റ് എന്നീ സബ് ഡിവിഷനുകളില്‍ എ.എസ്.പിയായും തിരുവനന്തപുരം റൂറല്‍, കോട്ടയം, എറണാകുളം റൂറല്‍, പാലക്കാട് ജില്ലകളില്‍ ക്രൈംബ്രാഞ്ച് എസ്.പിയായും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായും പ്രവര്‍ത്തിച്ചു. കെ.എ.പി നാല്, അഞ്ച് ബറ്റാലിയനുകളിലെ കമാണ്ടന്റായിരുന്നു. ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തസ്തികകളിലും ആറ് വര്‍ഷത്തിലേറെ ഇന്റലിജന്‍സ് മേധാവിയായും സേവനമനുഷ്ഠിച്ചു.

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചു. യു.എന്‍ മിഷന്റെ ഭാഗമായി ബോസ്‌നിയ, സിയാറ ലിയോണ്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. ക്രിമിനല്‍ ജസ്റ്റിസ് വിഷയത്തില്‍ അമേരിക്കയിലെ ഇന്‍ഡ്യാന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിന് 2011ല്‍ രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവാ മെഡലും 2021ല്‍ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലും ലഭിച്ചു. ഡോ.ടി.കെ.വിനോദ് കുമാറിന് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ അധ്യക്ഷതയില്‍ പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കി

Related posts

Leave a Reply

Your email address will not be published. Required fields are marked *