Breaking News

വി എച്ച് പി അന്തർദേശീയ വർക്കിംങ് പ്രസിഡൻറ് അലോക് കുമാർ ശിവഗിരിയിൽ

വർക്കല: ജാതി വിവേചനത്തിനും ഉച്ച നീചത്വത്തിനും അനാചാരങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിച്ച സന്യാസി ശ്രേഷ്ഠനായി രുന്നു ശ്രീ നാരായണ ഗുരുദേവനെന്ന് വിശ്വഹിന്ദു പരിഷത് അന്തർ ദേശീയ വർക്കിങ് പ്രസിഡൻ്റ് അലോക് കുമാർ .
ശിവഗിരി സന്ദർശിച്ച് മഹാസമാധിയിലെ പ്രാർത്ഥനക്ക് ശേഷമാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
ഞായർ രാവിലെ ശിവഗിരിയിലെത്തിയ അദ്ദേഹത്തേയും ഒപ്പമുണ്ടായിരുന്ന ദേശീയ ജനറൽ സെക്രട്ടറി സ്ഥാണു മലയനേയും സംസ്ഥാന പ്രസിഡൻ്റ് വിജി തമ്പിയേയും ജില്ലാ പ്രസിഡൻ്റ് കനകകുമാറും സംഭാഗ് ധർമ്മ പ്രസാർ പ്രമുഖ് രാമചന്ദ്ര ആചാര്യയും ചേർന്ന് പൊന്നാട അണിയിച്ച് സ്വീകരിച്ചു. ശാരദ മഠത്തിലെത്തി പ്രാർത്ഥനക്ക് ശേഷമാണ് മഹാസമാധിയിലെത്തിയത്. മഹാസമാധിയിൽ ധ്യാനനിരതനായ അദേഹം സമൂഹ ദൈവദശക പ്രാർത്ഥനയിലും പങ്ക് ചേർന്നു. സംഭാഗ് സംഘടന സെക്രട്ടറി ജയകുമാർ വി ഭാഗ് സെക്രട്ടറി കെ. രജികുമാർ , വിഭാഗ് സംഘടന സെക്രട്ടറി അജിത് കുമാർ , വക്കം സന്തോഷ് ബജറംഗ്ദൾ തുടങ്ങി മറ്റ് സംഘടന നേതാക്കളും ശിവഗിരിയിൽ എത്തിയിരുന്നു. ശിവഗിരി മഠം പി ആർ ഒ ജിനേഷ് സന്ദർശനത്തിലെ ആദ്യവസാനം അനുഗമിച്ച് വിശദീകരിച്ച് നൽകിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *