
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എൻ.ആർ.എസ്. ബാബു (84) അന്തരിച്ചു. തിരുവനന്തപുരം പട്ടം വൃന്ദാവൻ ഗാർഡൻസിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കും.
തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഹോണററി അംഗവും തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിന്റെ മുൻ ഡയറക്ടറുമായിരുന്ന എൻ.ആർ.എസ്. ബാബു കേരളത്തിലെ മാധ്യമരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. കേരളകൗമുദിയിൽ ഡെപ്യൂട്ടി എഡിറ്ററായും കലാകൗമുദിയുടെ എഡിറ്ററായും സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ദേശാഭിമാനിയുടെ കൺസൾട്ടന്റ് എഡിറ്ററായും പ്രവർത്തിച്ചു.
കേരളത്തിലെ ആദ്യകാല സോഫ്റ്റ്വെയർ-മൾട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇൻവിസ് മൾട്ടിമീഡിയയുടെ സ്ഥാപക ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. മാധ്യമരംഗത്തിനൊപ്പം സാങ്കേതികവിദ്യയുടെയും വിജ്ഞാനവിനിമയത്തിന്റെയും മേഖലകളിൽ നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു എൻ.ആർ.എസ്. ബാബു.

അന്വേഷണാത്മക പത്രപ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ജല അതോറിറ്റി കുംഭകോണം, സെക്രട്ടേറിയറ്റ് ഫയൽ കുംഭകോണം, പ്രസ്പാസ് കേസ് തുടങ്ങിയ നിരവധി വിവാദ വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ വാർത്തകളും അന്വേഷണ റിപ്പോർട്ടുകളും കേരളത്തിലെ മാധ്യമപ്രവർത്തന ചരിത്രത്തിൽ ശ്രദ്ധേയ സ്ഥാനമാണ് നേടിയത്.
മാധ്യമ-സാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് ബോധി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം, എസ്. ജയചന്ദ്രൻ നായർ സ്മാരക പ്രഥമ പുരസ്കാരം, ശിവറാം അവാർഡ് (രണ്ടുതവണ), സംസ്ഥാന സർക്കാർ അവാർഡ്, ഐ.വി. ദേവദാസ് പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
എൻ.ആർ.എസ്. ബാബുവിന്റെ നിര്യാണത്തിൽ മാധ്യമ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വേർപാട് കേരള മാധ്യമരംഗത്തിന് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശങ്ങളിൽ ചൂണ്ടിക്കാട്ടി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …