
തിരുവനന്തപുരം: ലഹരിവിപണനത്തിനെതിരെ പൊലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ നടപടിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ 137 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിൽപ്പനയിലും വിതരണത്തിലും ഏർപ്പെട്ടതായി സംശയിക്കുന്നവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
പരിശോധനയിൽ വിവിധ തരത്തിലുള്ള നിരോധിത ലഹരിവസ്തുക്കൾ കൈവശം വച്ചതിന് 126 കേസുകൾ രജിസ്റ്റർ ചെയ്തു. അറസ്റ്റിലായവരിൽ നിന്ന് 2.680 ഗ്രാം എം.ഡി.എം.എ, 59.265 കിലോഗ്രാം കഞ്ചാവ്, 4 ഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തു.ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിന് ശേഷം ഇതുവരെ സംസ്ഥാനത്ത് 3,080 കേസുകൾ രജിസ്റ്റർ ചെയ്തതായും 3,313 പേർ അറസ്റ്റിലായതായും പൊലീസ് അറിയിച്ചു.
ഈ കാലയളവിൽ 1,683 ഗ്രാം എം.ഡി.എം.എയും 288.956 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.ലഹരി വിൽപ്പന, സംഭരണം, വിതരണം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് പൊലീസിനെ നേരിട്ട് അറിയിക്കാമെന്നും അധികൃതർ അറിയിച്ചു. വിവരങ്ങൾ 94979 79794, 94979 27797 എന്നീ നമ്പറുകളിലേക്കോ 99959 66666 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ കൈമാറാം. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ കർശനമായി രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ തൂഫാൻ തുടരുന്നതെന്ന് പൊലീസ് അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

