
കിളിമാനൂര്‍: വെള്ളല്ലൂരില്‍ പാലം നിര്‍മ്മാണത്തിനിടയില്‍ തകര്‍ന്നു വീണു. വെള്ളല്ലൂര്‍ എലാ തോടിന് കുറുകെയുള്ള പാലമാണ് തകര്‍ന്നു വീണത്. ആളപായമില്ല ഇന്നലെ വൈകുന്നേരം 3.30 മണിയോടെയായിരുന്നു സംഭവം. ചെമ്പരത്ത് മുക്ക് പുതുശ്ശേരി മുക്ക് റോഡില്‍ വെള്ളല്ലൂര്‍ ഏലത്തോടിന് കുറുകെയാണ് പാലം നിര്‍മ്മാണം നടക്കുന്നത്. 4.50 കോടി രൂപ ചിലവിട്ട് ചെമ്പരത്ത് മുക്ക് പുതുശ്ശേരി മുക്ക് റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് പാലം പുനര്‍നിര്‍മ്മിക്കുന്നത്. കോണ്‍ക്രീറ്റിനു വേണ്ടി തട്ടടിച്ചശേഷം അതിന് മുകളില്‍ കമ്പി കെട്ടി പൂര്ത്തിയാക്കുന്നതിനിടയില് ആണ് അപകടം സംഭവിച്ചത്. ബലത്തിന് വേണ്ടി കൊടുത്തിരുന്ന കാറ്റാടി കഴയുടെ തൂണുകള്‍ തകര്‍ന്ന് നിലം പൊത്തുകയായിരുന്നു.