Breaking News

വർക്കലയിൽ വാഹന മോഷണം; മോഷ്ടാക്കളെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്

വർക്കല: വർക്കലയിൽ നിന്നും വാഹനം മോഷ്ടിച്ച മോഷ്ടാക്കളെ വർക്കല പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. കഠിനംകുളം ചാന്നാങ്കര തോപ്പിൽ വീട്ടിൽ ഷാഹുൽഹമീദിന്റെ മകൻ ഫവാസ് (34), പെരുമാതുറ കൊട്ടാരം തുരുത്തിൽ അംഗതിൽ പുത്തൻവീട്ടിൽ സലീമിന്റെ മകൻ സജീബ് (38) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ വർക്കല നഗരസഭാ ഓഫീസിന് എതിർവശത്തുള്ള ബസ് സ്റ്റോപ്പിന് സമീപം വച്ചിരുന്ന ബൈക്കാണ് മോഷണം പോയത്.

പരാതി ലഭിച്ചതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച വർക്കല പോലീസ് പുത്തൻചന്ത എസ് എൻ ആശുപത്രി പരിസരത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. പോലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഫവാസിന്റെ പേരിൽ കഠിനംകുളം പോലീസ് സ്റ്റേഷനിൽ ഒരു കൊലപാതക ശ്രമക്കേസും ഒരു ആംസ് ആക്ട്‌ പ്രകാരമുള്ള കേസും നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *