

വര്‍ക്കല: ശിവഗിരി മഠം വൈദിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന വൈദിക കോഴ്‌സില്‍ പ്രവേശനം നേടാനാഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരുവിതാംകൂര്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അംഗീകാരത്തോടെ നടത്തപ്പെടുന്ന കോഴ്‌സിന്റെ കാലയളവ് ഒരു വര്‍ഷമാണ്. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. പാസായിരിക്കണം. പ്രായം 20 വയസ്സില്‍ കവിയരുത്. പൂര്‍ണ്ണമായ ബയോഡേറ്റ അടങ്ങിയ അപേക്ഷകള്‍ ജനറല്‍ സെക്രട്ടറി, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്, ശിവഗിരി മഠം, വര്‍ക്കല-695141 എന്ന വിലാസത്തില്‍ കിട്ടേണ്ട അവസാന തീയതി ജൂണ്‍ 30 ആണ്.








