Breaking News

പെരുംകുളം എ.എം.എൽ.പി. സ്കൂളിൽ വായനമാസാചരണം

കടയ്ക്കാവൂർ: പെരുംകുളം എ.എം.എൽ.പി. സ്കൂളിൽ വായനമാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കവിയും പാഠപുസ്തക സമിതി അംഗവും അധ്യാപകനുമായ മനോജ് പുളിമാത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികൾ ഒരുക്കിയ കവിതാപാഠങ്ങളും കഥാവായനയും കുഞ്ഞുവാർത്തമാനങ്ങളും പരിപാടിയെ ഹൃദ്യമാക്കി. വായനദിനത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനവും ചടങ്ങിൽ നടന്നു.

സ്കൂൾ പി.ടി.എ. പ്രസിഡന്റ് അൻസർ, മാനേജർ അഡ്വ. ഹമീദ്, സീനിയർ അധ്യാപിക രജനി, സ്റ്റാഫ് സെക്രട്ടറി സൂര്യ, റീഡിങ് ക്ലബ് അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *