Breaking News

സമസ്ത: കണിയാപുരം മേഖലാ പണ്ഡിതസംഗമം

കല്ലമ്പലം: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന മേഖലാ ക്യാമ്പുകളുടെ ഭാഗമായി കണിയാപുരം മേഖലയുടെ ആഭിമുഖ്യത്തിൽ പണ്ഡിതസംഗമം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് അബ്ദുൽ സലാം അഹ്സനി അധ്യക്ഷനായി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.എം. ഹാശിം ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സമസ്ത കേന്ദ്ര മുശാവറ അംഗം വിഴിഞ്ഞം അബ്ദുൽ റഹ്‌മാൻ സഖാഫി ക്ലാസിന് നേതൃത്വം നൽകി. കേരളത്തിലെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുസ്‌ലിം സമൂഹത്തിനിടയിൽ ആരാധനാ രീതികളിൽ ഭേദഗതികൾ വരുത്തി തീവ്രതയും വിശ്വാസരാഹിത്യവും പ്രോത്സാഹിപ്പിക്കുന്ന പ്രവണതകൾ ക്കെതിരെ സമൂഹം ജാഗ്രത പുലർത്തണം എന്നാണ് അദ്ദേഹം ഉദ്‌ബോധിപ്പിച്ചത്. സലഫിസവും മതരാഷ്ട്രവാദവും കള്ളത്വരീഖു കളും മതത്തിന്റെ പേര് പറഞ്ഞ് സമൂഹത്തെ ഭിന്നിപ്പിക്കുന്നതി ലേക്ക് നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചടങ്ങിൽ സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ജാബിർ ഫാളിലി, ഷംസുദ്ദീൻ കാമിലി, സയ്യിദ് മുഹമ്മദ് ജൗഹരി, സാബിർ സൈനി, നൗഫൽ മദനി, ഹബീബുള്ള സഖാഫി, അനീസ് സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു. മേഖല ജനറൽ സെക്രട്ടറി സിദ്ദീഖ് അഹ്സനി സ്വാഗതം പറഞ്ഞു. ആഷിക് ജവാഹിരി നന്ദി അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *