Breaking News

വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

വർക്കല: വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . ഇലകമൺ ജലജ ഭവനിൽ ജയൻ സിമി ദമ്പതികളുടെ മകൻ ഋഷികേശ്‌(17) ആണ് മരിച്ചത് . ആറ്റിങ്ങൽ സി .എസ്.ഐ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഋഷികേശ്‌. സിപിഐ വർക്കല മണ്ഡലം സെക്രട്ടറിയേറ്റംഗവും കിസാൻസഭ വർക്കല മണ്ഡലം പ്രസിഡന്റുമാണ് പിതാവ് ജയൻ. മാതാവ് സിമി വർക്കല താലൂക്ക് ഓഫിസിലെ ജീവനക്കാരിയാണ്. ഇവർ ഇപ്പോൾ വാടകക്ക് താമസിക്കുന്ന മുണ്ടയിലെ സുലേഖ ഹൗസ് എന്ന വീട്ടിലെ രണ്ടാം നിലയിലുള്ള മുറിയിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച ഉച്ചക്ക് മൂന്നര മണിയോടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പരീക്ഷ നല്ല രീതിയിൽ എഴുതാൻ കഴിയാതിരുന്നതിലുള്ള വിഷമമാണ് ഋഷികേശിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് സൂചന. പോസ്റ്റ്മാർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *