Breaking News

വർക്കല ഞെക്കാട് വാഹനാപകടം; വയോധികൻ മരിച്ചു

വർക്കല: ഞെക്കാട് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. കല്ലമ്പലം കരവാരം സാഗർ ഹൗസിൽ ജോഷി(61)യാണ് അപകടത്തിൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്. വർക്കലയിൽ നിന്ന് കല്ലമ്പലം ഭാഗത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന സ്കൂട്ടി മുന്നിൽ പോയ കാറിന്റെ പിൻഭാഗത്ത് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടിയുടെ പിൻസീറ്റിൽ ഇരുന്ന ജോഷി എതിർദിശയിൽ നിന്നും വന്ന വോൾവോ ബസിന്റെ മുന്നിലേക്ക് തെറിച്ച് വീണതായി പൊലീസ് അറിയിച്ചു. തുടർന്ന് ബസ് ഇയാളുടെ ദേഹത്ത് കയറിയിറങ്ങിയതോടെ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചതായാണ് നിഗമനം. വർക്കല അയിരൂർ ദീപാമന്ദിരത്തിൽ അജിത് കുമാർ (52)ആണ് സ്കൂട്ടി ഓടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഇയാളെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇയാളുടെ പരിക്കുകൾ ഗുരുതരമല്ല.

ജോഷിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *