Breaking News

വര്‍ക്കല നഗരസഭ: ജനപ്രതിനിധികള്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.

എന്‍.അശോകന്‍,സജ്‌നി മന്‍സര്‍,ജി.ജയചന്ദ്രന്‍,കെ.ജിഗീഷ്,സിന്ധു.വി,ബിന്ദു തിലകന്‍,ഇന്ദുലേഖ
അനീഷ്,പ്രിയ ഗോപന്‍,എസ്.സതീശന്‍,അശ്വതി,വിജി.ആര്‍.വി,സിന്ധു ,എസ്.പ്രദീപ്,രാഖി.ആര്‍,കെ.എം.ലാജി
ബിവി ജാന്‍,കുമാരി സുദര്‍ശിനി,ഷീന.കെ.ഗോവിന്ദ്,ആമിന അലിയാര്‍,ഷംസുദ്ദീന്‍.കെ,റുബീന ഷെരീഫ്,ശ്രേയസ്,പി.എം.ബഷീര്‍,എ.സലിം
നിതിന്‍,ആര്‍.അനില്‍കുമാര്‍,അനു.കെ.എല്‍,സി.അജയന്‍,എ.ആര്‍.രാഗശ്രീ,രഞ്ജു ബിനു,ഉണ്ണികൃഷ്ണന്‍,റിജി.ആര്‍.

വര്‍ക്കല: വര്‍ക്കല നഗരസഭയില്‍ ജനപ്രതിനിധികള്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വര്‍ക്കല മുനിസിപ്പാലിറ്റി അങ്കണത്തില്‍ കൂടിയ പ്രൗഢഗംഭീരമായ ചടങ്ങില്‍ റിട്ടേറിംഗ് ഓഫീസര്‍ മോഹനകുമാര്‍(ഡെപ്യൂട്ടി കളക്ടര്‍, റവന്യൂ റിക്കവറി) തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും പ്രായം കൂടിയ ജനപ്രതിനിധിയായ അശോകന് സത്യവാചകം ചൊല്ലിക്കൊടുത്തു.
പിന്നീട് എൻ.അശോകന്‍ വാർഡ് ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്രമത്തില്‍ ജനപ്രതിനിധികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭ സെക്രട്ടറി സജി.എന്‍.എസ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍ മോഹനകുമാര്‍ അധ്യക്ഷത വഹിച്ചു. അസി.റിട്ടേണിംഗ് ഓഫീസര്‍മാരായ വിജി (മുനിസിപ്പല്‍ അസി.എഞ്ചിനീയര്‍), ബീനാകുമാരി (മുനിസിപ്പല്‍ സൂപ്രണ്ട്) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് കൗണ്‍സിലര്‍മാരുടെ ആദ്യ കൗണ്‍സില്‍ യോഗം നഗരസഭ കൗണ്‍സില്‍ ഹാളില്‍ കൂടി. കൗണ്‍സില്‍ യോഗത്തിന് മുതിര്‍ന്ന കൗണ്‍സിലര്‍ അശോകന്‍ അധ്യക്ഷത വഹിച്ചു. 28-ാം തീയതി രാവിലെ 11 മണിക്ക് നഗരസഭ ചെയര്‍മാനെയും ഉച്ചയ്ക്ക് 2 മണിക്ക് വൈസ് ചെയര്‍മാനെയും തെരഞ്ഞെടുക്കും.
നഗരസഭ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്. ഹര്‍ഷാരവങ്ങളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് ഓരോ പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ തങ്ങളുടെ ജനപ്രതിനിധികളെ സത്യപ്രതിജ്ഞയ്ക്കായി എതിരേറ്റത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *