
വര്‍ക്കല: വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനായാണ് മന്ത്രി ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. വര്‍ക്കല മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.എം.ലാജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഡ്വ.വി.ജോയി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ശിലാഫലകം അഡ്വ.വി.ജോയി അനാശ്ചാദനം ചെയ്തു. വര്‍ക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെല്‍സണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍.എം.ഒ ഡോ.സിയാദ് കൃതജ്ഞത രേഖപ്പെടുത്തി. രാഷ്ട്രീയ-ആരോഗ്യരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 2019ലാണ് ഡയാലിസിസ് യൂണിറ്റിന്റെ ശിലാസ്ഥാപനം നടത്തിയത്.
