Breaking News

വർക്കല ഡി.വൈ.എസ്.പി പി. നിയാസിന് ശിവഗിരി മഠത്തിൻ്റെ അനുമോദനം

വർക്കല: ഡി.വൈ.എസ്.പി പി.നിയാസിന് ശിവഗിരി മഠത്തിൻ്റെ പ്രത്യേക പ്രത്യേക അനുമോദനം. കഴിഞ്ഞ 40 ദിവസമായി ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട മികച്ച രീതിയിലുള്ള ക്രമസമാധാന പരിപാലനത്തിനും, കുറ്റമറ്റ രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തിയതിനാണ് അനുമോദനം . സമ്മേളനങ്ങൾ പൂജ ചടങ്ങുകൾ, തീർത്ഥാടന ഘോഷയാത്ര, ട്രാഫിക് സംവിധാനം, ക്രമസമാധാനപാലനം എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി യെന്നും തീർത്ഥാടന സെക്രട്ടറി ഗുരുപ്രസാദ് സ്വാമികൾ പറഞ്ഞു. സമാപനസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ പി .നിയാസിനെ പൊന്നാടയണിയിച്ചു ആദരിച്ചു. അഹോരാത്രം ശിവഗിരി മഠത്തിനു വേണ്ടി പ്രവർത്തിച്ച ഡി.വൈ.എസ്.പി നിയാസിന്റ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനെ തീർത്ഥാടന കമ്മിറ്റിയും,ധർമ്മസംഘം ട്രസ്റ്റും അഭിനന്ദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *