

വര്‍ക്കല: പോലീസിനെ ആക്രമിച്ച കേസില്‍ പ്രതിക്ക് രണ്ടര വര്‍ഷത്തെ കഠിന തടവ് വിധിച്ച് വര്‍ക്കല കോടതി. തടവുശിക്ഷയ്ക്ക് പുറമേ അയ്യായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 45 ദിവസത്തെ കഠിന തടവും പ്രതി അനുഭവിക്കണം. കടയ്ക്കാവൂര്‍ ചെക്കാലവിളാകം തേവര്‍നടയ്ക്ക് സമീപം അഖിലാ ഭവനില്‍ രഘുത്തമന്റെ മകന്‍ രുത്തന്‍ എന്ന് വിളിക്കുന്ന അനിരുദ്ധ(55)നെയാണ് കോടതി ശിക്ഷിച്ചത്. 2012 ലായിരുന്നു സംഭവം.



പ്രതി അനിരുദ്ധന്‍ അടിപിടി കേസുമായി ബന്ധപ്പെട്ട് മെഡിക്കല്‍ പരിശോധനയ്ക്ക് പോകവേ അഞ്ചുതെങ്ങ് മീരാന്‍കടവ് പാലത്തിന് സമീപം വെച്ച് പോലീസ് ഉദ്യോഗസ്ഥരായ ജ്യോതിഷ് കുമാര്‍, ബൈജു, എസ്.ഐ.സുജിത്ത് എന്നിവരെ ചീത്ത വിളിക്കുകയും അക്രമിക്കുകയും, ഡ്യൂട്ടി തടസപ്പെടുത്തുകയും, പോലീസ് ജീപ്പ് നശിക്കുകയും ചെയ്തിരുന്നു. അഞ്ചുതെങ്ങ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. വര്‍ക്കല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് എം.ഹരികൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഷഹനവാസ്ഹാജരായി.




