

വര്‍ക്കല: ഏപ്രില്‍ 12 ന് നിര്യാതനായ വര്‍ക്കലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന കാപ്പിലാന്‍ എന്ന സുരേഷ്.ഡി.എസ്.കാപ്പിലിന്റെ അനുശോചനയോഗം ഇന്ന് വൈകിട്ട് 4ന് വര്‍ക്കല മുനിസിപ്പല്‍ പാര്‍ക്കില്‍ നടക്കും. കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുശോചനയോഗത്തില്‍ പങ്കെടുക്കും. പത്രപ്രവര്‍ത്തന മേഖലയില്‍ തന്റെ കര്‍മ്മപഥങ്ങളിലെ ഇടവേളകളില്‍ സുരേഷ്.ഡി.എസ്.കാപ്പില്‍ ഏറെയും സമയം ചെലവഴിച്ചിരുന്നത് വര്‍ക്കല മുനിസിപ്പല്‍ പാര്‍ക്കില്‍ ആയിരുന്നു.







