
വര്‍ക്കല: വര്‍ക്കലയില്‍ മരക്കടമുക്ക്-ചെറുന്നിയൂര്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കായിക്കര ആശാന് സ്മാരകത്തിന് സമീപം പുളിത്തിട്ട പണിയില്‍ വീട്ടില്‍ വിഷ്ണു(29) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം. വര്‍ക്കല ഫയര്‍ സ്റ്റേഷനില്‍നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് ഓട്ടോയില്‍നിന്ന് വിഷ്ണുവിനെ പുറത്തെടുത്തത്. ഉടന്‍തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കിടെ താലൂക്ക് ആശുപത്രിയില്‍വച്ചുതന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ഇയാളുടെ ബന്ധുകൂടിയായ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. മരക്കടമുക്കില്നിന്നും ചെറുന്നിയൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ഇവര്‍. അപകടത്തില്‍ ഓട്ടോയുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം

- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്


