
പാലക്കാട്: വന്ദേഭാരത് എക്‌സ്പ്രസില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പിയുടെ പോസ്റ്റര്‍ പതിപ്പിച്ചത് അന്നേരത്തെ ആവേശത്തില്‍ ചെയ്തതാണെന്ന് പോസ്റ്റര്‍ പതിപ്പിച്ച സെന്തില്‍. പുതൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സെന്തില്‍. ആരേയും അപമാനിക്കാനോ ആരുടെയെങ്കിലും നിര്‍ദ്ദേശ പ്രകാരമോ അല്ല താന്‍ അങ്ങനെ ചെയ്തതെന്നും സെന്തില്‍ വ്യക്തമാക്കി. വന്ദേഭാരത് പാലക്കാട് എത്തിയപ്പോള്‍ മഴവെള്ളം ഉണ്ടായിരുന്ന ഭാഗത്ത് പോസ്റ്റര്‍ ഒട്ടിച്ചുവച്ചു. പോലീസുകാര്‍ പറഞ്ഞ ഉടന്‍തന്നെ താന്‍ അത് എടുത്ത് മാറ്റുകയും ചെയ്തു. താന്‍ മാത്രമല്ല, വെറെയും ചിലര്‍ പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്-സെന്തില്‍ പറഞ്ഞു.
ഇന്നലെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയിലായിരുന്നു വിവാദ പോസ്റ്റര്‍ ഒട്ടിക്കല്‍ സംഭവം നടന്നത്. സംഭവം സാമൂഹ്യ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ചര്‍ച്ച ചെയ്യപ്പെട്ടതോടെ തന്റെ അറിവോടെയോ അനുവാദത്തോടെയോ അല്ല പോസ്റ്റര്‍ ഒട്ടിച്ചതെന്നും സംഭവത്തില്‍ ആര്‍.പി.എഫ് കേസെടുത്ത് അന്വേഷിക്കണമെന്നും പ്രതികരിച്ചിരുന്നു.