Breaking News

വടകരയില്‍ കെ.കെ.രമ: യു.ഡി.എഫ് പിന്തുണ

കെ.കെ.രമ

കോഴിക്കോട്: വടകരയില്‍ കെ.കെ.രമ തന്നെ മത്സരിക്കാന്‍ ആര്‍.എം.പിയില്‍ ധാരണയായി. രമ മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് യു.ഡി.എഫ് അറിയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍.എം.പിയുടെ ആദ്യ തീരുമാനം.
മത്സരിക്കാനില്ലെന്ന് രമയും അറിയിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കില്ലെന്ന് അറിയിച്ചതിനാല്‍ വടകര കോണ്‍ഗ്രസ് തിരിച്ചെടുക്കുകയാണെന്ന് ഇന്നലെ യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ അറിയിച്ചു. ഇതോടെയാണ് രമയെത്തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എം.പി തീരുമാനിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *