

തിരുവനന്തപുരം: ഈ വര്‍ഷത്തെ ട്രോളിങ് നിരോധന കാലയളവില്‍ ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെ വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് ഫിഷറീസ് വകുപ്പ് വാടകയ്ക്കെടുക്കുന്ന റസ്ക്യൂ ബോട്ടുകളിലേക്കും വളളങ്ങളിലേക്കും എട്ട് ലൈഫ് ഗാര്‍ഡുമാരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. രജിസ്റ്റേഡ് മത്സ്യത്തൊഴിലാളികളും, ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സ് പരിശീലനം പൂര്‍ത്തിയാക്കിയവരും, 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ളവരും, ഏതു പ്രതികൂല കാലാവസ്ഥയിലും കടലില്‍ ക്ഷമതയുള്ളവരുമായവര്‍ക്ക് അപേക്ഷിക്കാം.





കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കൂടാതെ സീ റസ്ക്യൂ സ്ക്വാഡ്/ ലൈഫ് ഗാര്‍ഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയം, തിരുവനന്തപുരം ജില്ലയിലെ താമസക്കാര്‍, 2018 ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ മെയ് 18 ഉച്ചയ്ക്ക് മൂന്നിനകം ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അന്നേദിവസം മൂന്ന് മണി മുതലാണ് അഭിമുഖംനടക്കുന്നത്.




