
വര്‍ക്കല: 15-ാം നിയമസഭയിലേക്ക് വര്‍ക്കലയില്‍നിന്ന് അഡ്വ.വി.ജോയി എത്തുന്നത് വന്‍ ഭൂരിപക്ഷത്തോടെ. പതിനയ്യായിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി.ജോയി തെരഞ്ഞെടുക്കപ്പെട്ടത്. കടുത്ത മത്സരമാണ് വര്‍ക്കലയില്‍ വി.ജോയി നേരിട്ടത്. ഏഴ് പഞ്ചായത്തുകളും വര്‍ക്കല മുനിസിപ്പാലിറ്റിയും ഉള്‍പ്പെട്ടതാണ് വര്‍ക്കല മണ്ഡലം. ചെമ്മരുതി പഞ്ചായത്തില്‍ 3162, വര്‍ക്കല മുനിസിപ്പാലിറ്റി 2686, വെട്ടൂര്‍ പഞ്ചായത്തില്‍ 1312, നാവായിക്കുളം പഞ്ചായത്തില്‍ 1801, പള്ളിക്കല്‍ പഞ്ചായത്തില്‍ 1458, ഇടവ പഞ്ചായത്തില്‍ 2582, ഇലകമണ്‍ പഞ്ചായത്തില്‍ 2459, മടവൂര്‍ പഞ്ചായത്തില്‍ 1367 എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപനം അടിസ്ഥാനമാക്കി എല്‍.ഡി.എഫിന് കിട്ടിയ വോട്ടുകള്‍. 16,827 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി.ജോയി വിജയിച്ചത്. പോസ്റ്റല്‍ ബാലറ്റ് വഴി ലഭിച്ച വോട്ടിന്റെ എണ്ണം ഇതില്‍ കൂട്ടിയിട്ടില്ല. അതുകൂടി കൂട്ടുമ്പോള്‍ ഭൂരിപക്ഷത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാകും.