
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇടതുമുന്നണിയുടെ തേരോട്ടം. ആകെയുള്ള 14 സീറ്റുകളില്‍ കോവളം ഒഴികെ 13 സീറ്റുകളിലും എല്‍.ഡി.എഫ് വിജയം നേടി. സംസ്ഥാനമൊട്ടാകെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് തിരുവനന്തപുരം ജില്ലയില്‍ കോവളത്തെ വിജയംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
അതേസമയം, സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന ഒരു സീറ്റ് ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എയ്ക്ക് നഷ്ടപ്പെട്ടു. ബി.ജെ.പി പ്രതീക്ഷ പുലര്‍ത്തിയിരുന്ന ജില്ലയിലെ മറ്റ് മണ്ഡലങ്ങളായ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍പോലും ബി.ജെ.പിക്ക് സാധിച്ചില്ല.